കര്‍ണാടകയില്‍ കോലാര്‍ മെഡിക്കല്‍ കോളജില്‍ 4 ദിവസത്തിനുളളില്‍ 30 പേര്‍ക്ക് കൊവിഡ്; സാംപിളുകള്‍ ഒമിക്രോണ്‍ പരിശോധനക്കയച്ചു

Update: 2021-12-25 15:03 GMT

ബെംഗളൂരു: കര്‍ണാടകയിലെ കോലാറിലെ ഒരു മെഡിക്കല്‍ കോളജില്‍ നാല് ദിവസത്തനുള്ളില്‍ 30ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോലാറിലെ ശ്രീ ദേവരാജ ഉര്‍സ് മെഡിക്കല്‍ കോളജിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇപ്പോള്‍ രോഗം ബാധിച്ച ആര്‍ക്കും രോഗചരിത്രമില്ല. രോഗബാധിതരുടെ സാംപിളുകള്‍ ഒമിക്രോണ്‍ രോഗബാധ സംശയിച്ച് ജീനോം സീക്വന്‍സിങ്ങിനയച്ചു.

കര്‍ണാടകയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.35 ശതമാനമാണ്. ഇതുവരെ 31 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അതില്‍ 15 ഒമിക്രോണ്‍ രോഗികളും ആശുപത്രിവിട്ടു. നിലവില്‍ 7,251 പേരാണ് കര്‍ണാടകയിലെ സജീവരോഗികള്‍.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ലസ്റ്ററുകളില്‍ ശ്രദ്ധപതിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.  

Tags:    

Similar News