33 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്; കര്‍ണാടകയില്‍ ഒരു സ്‌കൂള്‍ പൂട്ടി

Update: 2021-10-28 09:51 GMT

ബെംഗളൂരു: 33 കുട്ടികള്‍ക്ക് ഒരുമിച്ച് കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയിലെ കൊടഗു ജില്ലയിലെ ഒരു സ്‌കൂള്‍ പൂട്ടി. ഗാലിബീഡു ഗ്രാമത്തിലെ ജവഹര്‍ നവോദയ വിദ്യാലയമാണ് താല്‍ക്കാലികമായി അധികൃതര്‍ അടച്ചുപൂട്ടിയത്.

പത്താം ക്ലാസിലെ കുട്ടികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്.

എല്ലാ സ്‌കൂളുകള്‍ക്കുമൊപ്പം ജവഹര്‍ വിദ്യാലയവും സപ്തംബര്‍ 20നാണ് തുറന്നത്. ആദ്യത്തെ അഞ്ച് ദിവസം പിന്നിട്ടതോടെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ പത്താംക്ലാസുകാരെ ക്വാറന്റീനിലാക്കി. പരിശോധന നടത്തി. ഫലം നെഗറ്റീവായിരുന്നു.

വീണ്ടും കുറച്ചു ദിവസത്തിനുശേഷം കുട്ടികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങി. 

270 പേരുള്ള പത്താം ക്ലാസില്‍ 33 പേര്‍ക്കാണ് കൊവിഡ്. ഇവര്‍ക്ക് ലക്ഷണങ്ങളില്ലാത്ത കൊവിഡാണ്. 

Tags:    

Similar News