കൊയിലാണ്ടി നഗരസഭയില്‍ 5 പേര്‍ക്ക് കൂടി കൊവിഡ്; ചെങ്ങോട്ടുകാവ്, മൂടാടി പഞ്ചായത്തുകളിലും വൈറസ് ബാധ

കഴിഞ്ഞ ദിവസം നടത്തിയ പിസിആര്‍ ടെസ്റ്റ് റിസല്‍ട്ടിലാണ് ഇന്ന് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.

Update: 2020-08-06 10:24 GMT

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ വീണ്ടും 5 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പിസിആര്‍ ടെസ്റ്റ് റിസല്‍ട്ടിലാണ് ഇന്ന് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച കൊല്ലം അശ്വിനി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ നഗരസഭയിലെ 41ാം വാര്‍ഡിലെ ഒരാള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ടെസ്റ്റില്‍ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

ഇയാളുടെ ഭാര്യക്കും മകള്‍ക്കും മറ്റൊരു ബന്ധു ഉള്‍പ്പെടെ ഒരു വീട്ടിലെ മൂന്നു പേര്‍ക്കും, കൊയിലാണ്ടി അരങ്ങാടത്ത് ചെറിയമങ്ങാട് നഗരസഭ 35ാം വാര്‍ഡില്‍ ഒരാള്‍ക്കും, നഗരസഭ നടേരി മുത്താമ്പി ഭാഗം മറ്റൊരാള്‍ക്കുമാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്.

കൂടാതെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ (അരങ്ങാടത്ത്) ഒരാള്‍ക്കും, മൂടാടി ഗ്രാമ പഞ്ചായത്തില്‍ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചരിക്കുന്നത്‌

Tags:    

Similar News