ലഖ്‌നോ സര്‍വകലാശാലയില്‍ 50 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്; പരീക്ഷകള്‍ മാറ്റി

Update: 2022-01-14 01:36 GMT

ലഖ്‌നോ; ലഖ്‌നോ സര്‍വകലാശാലയില്‍ കൊവിഡ് ബാധ പടരുന്നു. വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ 50ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 15-30 തിയ്യതികള്‍ക്കുളളില്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും.

മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൊവിഡ് വ്യാപിക്കുകയാണ്.

Tags:    

Similar News