24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7,579 പേര്‍ക്ക് കൊവിഡ്; 236 മരണങ്ങള്‍

Update: 2021-11-23 05:27 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗബാധയില്‍ ഗണ്യമായ കുറവ്. ചൊവ്വാഴ്ച 8 മണിക്ക് പുറത്തുവിട്ട കണക്കനുസരിച്ച് 7,579 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,45,26,480 ആയി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 543 ദിവസത്തിനുള്ളില്‍ അനുഭവപ്പെടുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്. പ്രതിദിന രോഗബാധ പതിനായിരത്തിനു താഴെ റിപോര്‍ട്ട് ചെയ്യപ്പെടുന്നത് ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,000 പേര്‍ രോഗമുക്തരായി. 236 പേര്‍ രോഗം ബാധിച്ച് മരിച്ചു. അതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,39,46,749 ആയി. ആകെ മരണം 4,66,147 ആയി.

സജീവ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. 1,13,584 പേരാണ് സജീവ രോഗികള്‍. 536 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറവ് എണ്ണമാണ് ഇത്.

സജീവ രോഗികളും ആകെ രോഗബാധിതരും തമ്മിലുള്ള അനുപാതം 0.34 ശതമാനമാണ്.

രാജ്യത്തെ രോഗമുക്തി നിരക്ക് 98.32 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനു ശേഷം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

തിങ്കളാഴ്ച രാജ്യത്ത് 8,488 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 250 പേര്‍ മരിക്കുകയും ചെയ്തു.

രാജ്യത്ത് കഴിഞ്ഞ ദിവസം 9,64,980 സാംപിളുകള്‍ പരിശോധിച്ചു. ആകെ പരിശോധിച്ചത് 63,34,89,239 സാംപിളുകള്‍.

വാക്‌സിന്‍ കവറേജ് 117 കോടിയായി. 24 മണിക്കൂറിനുള്ളില്‍ 7.2 ദശലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 

Tags:    

Similar News