മദ്യം വാങ്ങാന്‍ എത്തിയ വ്യക്തിക്ക് കൊവിഡ്; ബീവറേജ് ജീവനക്കാര്‍ നിരീക്ഷണത്തില്‍
ഇയാള്‍ പയ്യോളിയില്‍ നിന്നും മദ്യം വാങ്ങി പ്രദേശത്ത് പലര്‍ക്കും വിതരണം ചെയ്തതായും വിവരമുണ്ട്.
പയ്യോളി: ശനിയാഴ്ച വടകര ചോറോട് നിന്നും പയ്യോളി ബീവറേജ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബീവറേജ് ജീവനക്കാര്‍ ക്വാറന്റൈനില്‍. ഇയാള്‍ പയ്യോളിയില്‍ നിന്നും മദ്യം വാങ്ങി പ്രദേശത്ത് പലര്‍ക്കും വിതരണം ചെയ്തതായും വിവരമുണ്ട്. ഇവരോടും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
വടകര മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 55 പേര്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹം സന്ദര്‍ശിച്ച പയ്യോളി മുന്‍സിപാലിറ്റിയിലെ കൊളാവിപ്പാലം, കോട്ടക്കല്‍ പ്രദേശങ്ങളിലെ നാലുസ്ഥാപനങ്ങള്‍ ആരോഗ്യ വിഭാഗം അടപ്പിച്ചു. കഴിഞ്ഞ 23ന് സാമൂഹ്യ വ്യാപന പരിശോധനയുടെ ഭാഗമായി വടകരയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് പയ്യോളി മുന്‍സിപ്പാലിറ്റിയിലെ കുരിയാടിത്താര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ 31 ആം വാര്‍ഡ് പൂര്‍ണമായും അടച്ചു.