നടന്‍ വിജയകാന്തിന് കൊവിഡ്

ഇന്നലെ രാത്രി ചെന്നൈയിലെ മനപാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു.

Update: 2020-09-24 04:34 GMT
നടന്‍ വിജയകാന്തിന് കൊവിഡ്

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കൊവിഡ്. ഇന്നലെ രാത്രി ചെന്നൈയിലെ മനപാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകാന്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു. അതേസമയം, ആശുപത്രി വൃത്തങ്ങള്‍ ഔദ്യോഗികമായി കൊവിഡ് സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. ആരാധകര്‍ വിജയ്കാന്തിന്റെ ആരോഗ്യത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.




Tags:    

Similar News