പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കൊവിഡ്

Update: 2022-01-10 13:36 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നേരിയ ലക്ഷണങ്ങളേയുള്ളൂവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അദ്ദേഹത്തെ സ്വവസതിയില്‍ ഐസൊലേഷനിലേക്ക് മാറ്റി.

കൊവിഡ് സ്ഥിരീകരിച്ച വിവരം മന്ത്രിതന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ചയോടെ അദ്ദേഹം രോഗമുക്തനായി. 

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,79,723 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനം.

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 4,033 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത്, 1,216. തൊട്ടുപിന്നില്‍ രാജസ്ഥാന്‍ 529. ഡല്‍ഹി മൂന്നാം സ്ഥാനത്താണ് 513. 

Tags:    

Similar News