ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന് കൊവിഡ്‌

രോഗം വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് ബാധിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.

Update: 2020-10-12 12:26 GMT

ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് ബാധിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. 17,244പേര്‍ക്കാണ് ഹിമാചല്‍ പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 14,278പേര്‍ രോഗമുക്തരായി. 248പേര്‍ മരിച്ചു.

Tags:    

Similar News