കൊല്ലം: കൊല്ലം സബ്കളക്ടര്‍ ശിഖ സുരേന്ദ്രന് കൊവിഡ്19 സ്ഥിരീകരിച്ചു. സബ്കളക്ടറുടെ ഗണ്മാന് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കളക്ടറോടൊപ്പമുള്ള എട്ട് ജീവനക്കാര്‍ക്കും കൊവിഡ് പോസിറ്റീവായിരുന്നു. മിനിസ്റ്റീരിയല്‍ ജീവനക്കാരന് കൊവിഡ്19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് അടച്ചിരുന്നു.