മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഡ്രൈവര്‍ക്കും കൊവിഡ്

ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി തുടങ്ങിയവരില്‍ വൈറസ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തോട് പരിശോധനക്ക് വിധേയനാവാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചിരുന്നു.

Update: 2020-08-19 13:19 GMT

മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനും ഡ്രൈവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി തുടങ്ങിയവരില്‍ വൈറസ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തോട് പരിശോധനക്ക് വിധേയനാവാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിയാണ് പ്രസിഡന്റും െ്രെഡവറും സ്രവപരിശോധനക്ക്സാംപിള്‍ നല്‍കിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉണ്ണികൃഷ്ണനെ മഞ്ചേരിമെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഉമര്‍ അറക്കല്‍, വി സുധാകരന്‍, സെക്രട്ടറി അബ്ദുല്‍ അബ്ദുല്‍ റഷീദ് എന്നിവരോട് സ്വയം നിരീക്ഷണത്തില്‍ കഴിയാനും ഡിഎംഒ നിര്‍ദേശിച്ചു.

Tags:    

Similar News