കൊരട്ടി പെണ്‍വാണിഭക്കേസിലെ പ്രതികള്‍ക്ക് കൊവിഡ്: പോലിസുകാരുടെ പരിശോധനാഫലം നെഗറ്റീവായി

Update: 2020-08-20 15:19 GMT

മാള: അറസ്റ്റിലായ പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന 15 പോലിസ് ഉദ്യോഗസ്ഥരുടേയും പരിശോധനാ ഫലം നെഗറ്റീവ്. കൊരട്ടി പോലിസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറടക്കം 15 പോലിസ് ഉദ്യാഗസ്ഥരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇക്കഴിഞ്ഞ 11ന് മുരിങ്ങൂരില്‍ നിന്നും പെണ്‍വാണിഭ കേസില്‍ കൊരട്ടി പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ട് പ്രതികള്‍ക്ക് അറസ്റ്റിന് ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാനുണ്ടായ അന്വേഷണ സംഘത്തിലെ പതിനഞ്ച് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയത്. തുടര്‍ന്ന് ഇവര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഇതോടെ പോലീസ് സ്റ്റേഷനിലും മറ്റും ആശ്വാസമായിരിക്കുയാണ്. 

Tags:    

Similar News