ഗുവാഹത്തി: അസം, നാഗാലാന്‍ഡ് ഗവര്‍ണര്‍ പ്രഫ. ജഗ്ദീഷ് മുഖ്തിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടത്.
അസമില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാഗാലാന്‍ഡില്‍ ആര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല.
അസമില്‍ ബുധനാഴ്ച 3,247 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നാഗാലാന്‍ഡില്‍ 199 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് 2,47,417 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.