പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് ഇടവകയിലെ വികാരിക്ക് കൊവിഡ്
നേരത്തെ രോഗം സ്ഥിരീകരിച്ച കാക്കുള്ളിശ്ശേരി ഇടവകയിലെ ഒരു വൈദികനുമായി പൂവ്വത്തുശ്ശേരി ഇടവകയിലെ വൈദികന്‍ സമ്പര്‍ക്കത്തില്‍ പെട്ടിരുന്നു.
മാള: പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് ഇടവകയിലെ ഒരു വികാരിക്ക് സമ്പര്‍ക്കത്തിലൂടെ ഇന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച കാക്കുള്ളിശ്ശേരി ഇടവകയിലെ ഒരു വൈദികനുമായി പൂവ്വത്തുശ്ശേരി ഇടവകയിലെ വൈദികന്‍ സമ്പര്‍ക്കത്തില്‍ പെട്ടിരുന്നു. കഴിഞ്ഞ മാസം 27 മുതല്‍ വൈദികന്‍ പൂവ്വത്തുശ്ശേരി പള്ളിയില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞു വരികയായിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച വികാരിയുമായി സമ്പര്‍ക്കത്തില്‍ പെട്ട ദിവസമായ ജൂലൈ 21 മുതല്‍ 27 വരെ പൂവ്വത്തുശ്ശേരി ഇടവകയില്‍ ദിവസേന ഓരോ കുര്‍ബാന വീതം നടത്തിയിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ വൈദികനുമായി സമ്പര്‍ക്കത്തില്‍ പെട്ടിട്ടുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ ദിനങ്ങളില്‍ തന്നെ വൈദികന്‍ മേലഡൂര്‍ പള്ളിയിലും മാളവന പള്ളിയിലും സന്ദര്‍ശനം നടത്തിയിട്ടുള്ളതായും അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.