ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ടു ഭക്തര്‍ക്ക് കൊവിഡ്
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിക്കും ബംഗളൂരുവില്‍ നിന്നു വന്ന മറ്റൊരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചിറ്റൂര്‍ സ്വദേശിയെ പെരുനാട് കൊവിഡ് ചികില്‍സാകേന്ദ്രത്തിലേയ്ക്ക് മാറ്റി.
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ടു അയ്യപ്പ ഭക്തര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിക്കും ബംഗളൂരുവില്‍ നിന്നു വന്ന മറ്റൊരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചിറ്റൂര്‍ സ്വദേശിയെ പെരുനാട് കൊവിഡ് ചികില്‍സാകേന്ദ്രത്തിലേയ്ക്ക് മാറ്റി.
തുലാമാസ പൂജയോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഭക്തരെ മാത്രമാണ് ശബരിമലയിലേയ്ക്ക് കടത്തിവിട്ടിരുന്നത്. അഞ്ചുദിവസത്തെ തീര്‍ത്ഥാടനകാലത്ത് ദിവസേന 250 പേര്‍ വീതം 1250 പേരെ ദര്‍ശനത്തിന് പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇക്കാലയളവില്‍ വെര്‍ച്വല്‍ ക്യു വഴി രജിസ്റ്റര്‍ ചെയ്ത 673 ഭക്തരാണ് ദര്‍ശനത്തിനെത്തിയത്. ആദ്യ ദിവസം 146 പേരും രണ്ടാം ദിവസം 164 പേരും മൂന്നാം ദിവസം 152 പേരും വെര്‍ച്വല്‍ ക്യു സംവിധാനം പ്രയോജനപ്പെടുത്തി ശബരിമലയിലെത്തി. നാലാമത്തെ ദിവസം 122 പേരും അവസാന ദിവസം 89 പേരുമാണ് ദര്‍ശനത്തിനെത്തിയത്.