തൃശൂര്‍ ജില്ലയില്‍ 9 പേര്‍ക്ക് കൂടി കൊവിഡ്; 14 പേര്‍ക്ക് രോഗമുക്തി

Update: 2020-07-13 13:39 GMT

തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ രോഗമുക്തരായി. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നന്തിക്കര സ്വദേശിയായ 8 വയസ്സുകാരി (ഉറവിടം കണ്ടെത്തിക്കൊണ്ടിരിക്കുന്നു), കൈനൂരിലുള്ള ബിഎസ്എഫ് ക്യാംപില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആസ്സാം സ്വദേശിയായ ബിഎസ്എഫ് ജവാന്‍ (52, പുരുഷന്‍), ഇരിങ്ങാലക്കുട കെഎസ്ഇയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേര്‍ (38, പുരുഷന്‍, 36, പുരുഷന്‍, 58, പുരുഷന്‍), ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കാന്റീനിലെ ജോലിക്കാരനായ നേപ്പാള്‍ സ്വദേശി (28, പുരുഷന്‍) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ജൂലൈ 3 ന് മസ്‌കറ്റില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (42, പുരുഷന്‍), ജൂണ്‍ 24 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (31, പുരുഷന്‍), ജൂലൈ 3 ന് റിയാദില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി (30, സ്ത്രീ) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 631 ആയി. രോഗം സ്ഥിരീകരിച്ച 204 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13969 പേരില്‍ 13737 പേര്‍ വീടുകളിലും 232 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 24 പേരെയാണ് തിങ്കളാഴ്ച (ജൂലൈ 13) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 1112 പേരെ തിങ്കളാഴ്ച (ജൂലൈ 13) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1381 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. തിങ്കളാഴ്ച (ജൂലൈ 13) 489 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 16042 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 14792 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1250 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 6509 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച (ജൂലൈ 13) 394 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 48904 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 103 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

തിങ്കളാഴ്ച (ജൂലൈ 13) റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 502 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്. കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലാ അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പഠന പരിശീലനം. കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല ഓണ്‍ലൈന്‍ പഠനം വ്യാപകമാക്കുന്നതിനു സഹായകമായ ഓപ്പണ്‍ സോഴ്‌സ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ മൂഡില്‍ പ്ലാറ്റ്‌ഫോമില്‍ കോഴ്‌സുകള്‍ തയ്യാറാക്കും. ഇത് അദ്ധ്യാപനത്തിനും പഠനത്തിനും ഉപയോഗപ്പെടുത്തുന്നതിന്, ഒരു മാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ അദ്ധ്യാപക പരിശീലന പരിപാടിയും നടത്തും. ജൂലൈ 21 മുതല്‍ അദ്ധ്യാപക പരിശീലന പരിപാടി ആരംഭിക്കും. സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മെഡിസിന്‍, ആയുര്‍വ്വേദം, ഹോമിയോപ്പതി, ഡെന്റല്‍, നഴ്‌സിംഗ്, ഫാര്‍മസി, അലൈഡ് ഹെല്‍ത്ത് സയന്‍സസ് വിഭാഗങ്ങളിലെ അദ്ധ്യാപകര്‍ക്കാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കുന്ന അദ്ധ്യാപകര്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മറ്റു അദ്ധ്യാപകര്‍ക്കും മൂഡില്‍ പ്ലാറ്റഫോം കോഴ്‌സുകളെ കുറിച്ച് ആവശ്യമായ തുടര്‍പരിശീലനം നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു. സര്‍വ്വകലാശാല സ്വന്തമായി വികസിപ്പിച്ച സെര്‍വര്‍ ഉപയോഗിച്ച് നടപ്പാക്കുന്ന ഈ പരിശീലന പരിപാടിക്ക് സര്‍വ്വകലാശാലാ അക്കാഡമിക് വിഭാഗം ഡീന്‍ ഡോ. വി.വി. ഉണ്ണികൃഷ്ണനാണ് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലാ വെബ്‌സൈറ്റ് ംംം.സൗവ.െമര.ശി സന്ദര്‍ശിക്കുക.

Tags:    

Similar News