കൊവിഡ്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

Update: 2020-12-28 07:05 GMT

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെ വിദഗ്ധ ചികില്‍സയ്ക്കുവേണ്ടി ഡല്‍ഹി എയിംസിലേക്ക് മാറ്റി. ഡറാഡൂണ്‍ ഡൂണ്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഡിസംബര്‍ 18ാം തിയ്യതിയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അദ്ദേഹത്തിന്റെ നെഞ്ചില്‍ ചെറിയ അണുബാധ കണ്ടെത്തിയിട്ടുണ്ട്. റാവത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഡൂണ്‍ ആശുപത്രിയിലെ നോഡല്‍ ഓഫിസര്‍ ഡോ. അനുരാജ് അഗര്‍വാള്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതു മുതല്‍ അദ്ദേഹം സമ്പര്‍ക്ക വിലക്കില്‍ വീട്ടില്‍ കഴിയുമ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഉത്തരാഖണ്ഡില്‍ ഇതുവരെ 89,218 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനകം 1,400 പേര്‍ മരിക്കുകയും ചെയ്തു. ഡറാഡൂണിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്, 26,806 പേര്‍ക്ക്.

Tags:    

Similar News