പാലക്കാട് ജില്ലയില്‍ 1752 പേര്‍ക്ക് കൊവിഡ് 19

2392 പേര്‍ക്ക് രോഗമുക്തി

Update: 2021-08-30 13:10 GMT

പാലക്കാട് : ജില്ലയില്‍ ഇന്ന് 1752 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1082 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 660 പേര്‍, 7 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.


2392 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 8278 പരിശോധന നടത്തിയതിലാണ് 1752 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 21.16 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12500 ആയി.




Tags:    

Similar News