കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 615 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 607 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. അതില്‍ 5 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 5,930 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. എല്ലാ ഫലവും പുറത്തുവിട്ടു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.53 ശതമാനമാണ്.
ജില്ലയില്‍ 431 പേര്‍ രോഗമുക്തരായി. 6,469 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 5,40,524 പേര്‍ രോഗമുക്തരായി. ആകെ മരിച്ചവരുടെ എണ്ണം 4,121.
ജില്ലയില്‍ ഇതുവരെ 41,03,947 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 5,51,114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.44 ശതമാനം.