![വിഷപ്പുല്ല് തിന്ന് പശുക്കള്‍ ചത്ത സംഭവം; വില്ലനായി ബ്ലൂമിയ വിഷപ്പുല്ല് തിന്ന് പശുക്കള്‍ ചത്ത സംഭവം; വില്ലനായി ബ്ലൂമിയ](https://www.thejasnews.com/h-upload/2025/01/21/1500x900_227846-gewgw.jpg)
തൃശൂര്‍: വിഷപ്പുല്ല് തിന്ന് പശുക്കള്‍ ചത്ത സംഭവത്തില്‍ ഞെട്ടി തൃശൂര്‍ വെള്ളപ്പായ സ്വദേശികള്‍. ചൈന ബസാറിലെ കര്‍ഷകന്‍ രവിയുടെ നാലു പശുക്കളാണ് ഇന്ന് വിഷപുല്ല് തിന്ന് ചത്തത്. പ്രതീക്ഷിക്കാതെ വന്ന ഇൗ ദുരന്തം എങ്ങനെ അതിജിവിക്കും എന്ന വിഷമത്തിലാണ് കര്‍ഷകന്‍.
പശുക്കളുടെ പോസ്റ്റമോര്‍ട്ടം റിപോര്‍ട്ടിലാണ് വിഷപുല്ല് കഴിച്ചതായി കാണപ്പെട്ടത്. ബ്ലൂമിയ എന്ന തീറ്റപ്പുല്ലാണ് മരണകാരണം. വേനല്‍ പച്ചയിനത്തിലെ പുല്ലാണ് ഇത്. ആസ്റ്ററേസിയ സസ്യകുടുംബത്തില്‍പ്പെട്ട കുറ്റിച്ചെടികളില്‍ ഒന്നാണ് ബ്ലൂമിയ. കടുംപച്ച നിറത്തിലുള്ള മിനുസമുള്ള ഇലകളും വെളുപ്പ്, മഞ്ഞ നിറങ്ങളിലുള്ള ചെറിയ പുഷ്പങ്ങളുമാണ് ബ്ലൂമിയ ചെടിക്കുണ്ടാവുക.
![](https://www.thejasnews.com/h-upload/2025/01/21/227844-dbfs.jpg)
കാസര്‍ഗോഡ്, പത്തനംതിട്ട, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെല്ലാം ബ്ലൂമിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒൗഷധ ഗുണങ്ങള്‍ ഉണ്ടെങ്കിലും അമിതമായി കഴിച്ചാല്‍ ഇവ മൃഗങ്ങളുടെ മരണത്തിനിടയാക്കും. 2016ല്‍ മലപ്പുറം ജില്ലയില്‍ ഒട്ടേറെ ആടുകള്‍ ബ്ലൂമിയ ചെടികള്‍ കഴിച്ച് ചത്തപ്പോള്‍, മണ്ണുത്തി വെറ്ററിനറി കോളജില്‍ ബ്ലൂമിയ ചെടികളെ കുറിച്ച് പഠനം നടത്തിയിരുന്നു. ബ്ലൂമിയ ചെടികള്‍ അമിത അളവില്‍ ആഹാരമാക്കിയാല്‍ കരള്‍, ശ്വാസകോശ വിഷബാധയ്ക്ക് വിഷബാധയ്ക്ക് കാരണമാവാമെന്ന് ഈ പഠനത്തില്‍ കണ്ടെത്തിരുന്നു.
![](https://www.thejasnews.com/h-upload/2025/01/21/227845-sgh.jpg)
ബ്ലൂമിയ സസ്യത്തില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന രാസഘടകമായ ആല്‍ക്കലോയിഡുകളാണ് വിഷബാധയേല്‍ക്കുന്നതിന് ഇടയാക്കുന്നത് എന്ന് ചില ശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചിട്ടുണ്ടെങ്കിലും വിഷബാധയ്ക്ക് ഇടയാക്കുന്ന രാസഘടകമേതാണെന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരം കണ്ടെത്താന്‍ ഇന്നും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. നിലവില്‍ വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാന്‍ ക്ഷീരകര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.