പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ അനുകൂലിച്ച് സിപിഐ

Update: 2021-02-13 09:56 GMT
തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തുന്ന സമരത്തെ അനുകൂലിച്ച് സിപിഐ. തൊഴിലിനായുള്ള ഏത് സമരവും ന്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തൊഴിലിനുവേണ്ടിയുള്ള എല്ലാവരുടെയും സമരം ന്യായമാണ്. ജീവിക്കുന്നതിന് വേണ്ടി ഒരു തൊഴില്‍ വേണമെന്ന് പറയുന്നത് ന്യായമല്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. വിഷയങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.





Tags:    

Similar News