സിപി ഐ സീറ്റ് കനയ്യയ്ക്കു നല്‍കണമെന്ന് കോണ്‍ഗ്രസ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണിയില്‍ തര്‍ക്കം

Update: 2024-03-25 11:21 GMT

പറ്റ്‌ന: ജെഎന്‍യു സമരത്തിലൂടെ പ്രശസ്തനാവുകയും സിപിഐയില്‍ നിന്ന് പിന്നീട് കോണ്‍ഗ്രസിലെത്തുകയും ചെയ്ത കനയ്യകുമാറിന് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിഹാറില്‍ ഇന്‍ഡ്യ മുന്നണിയില്‍ തര്‍ക്കം. മുന്നണി ധാരണ പ്രകാരം സിപിഐയ്ക്ക് അനുവദിച്ച ബെഗുസരായ് സീറ്റ് കനയ്യകുമാറിന് നല്‍കണമെന്ന കോണ്‍ഗ്രസ് ആവശ്യമാണ് തര്‍ക്കത്തിനു കാരണം. നേരത്തേ, കനയ്യകുമാര്‍ സിപിഐയില്‍ ആയിരുന്നപ്പോള്‍ ഇവിടെ മല്‍സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ മുന്നണി ധാരണപ്രകാരം ഇവിടെ സിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതാണ്. സിപി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ബിഹാറിലെത്തി തേജസ്വി യാദവിനെ നേരിട്ട് കണ്ടാണ് അവ്‌ധോര്‍ റായിയെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബിഹാറിലെ മുന്‍ എംഎല്‍എ കൂടിയാണ് അവ്‌ധോര്‍ റായിക്ക് ലാലു പ്രസാദ് യാദവിന്റെയും തേജസ്വി യാദവിന്റെയും പിന്തുണയുണ്ട്. അതിനാല്‍ തന്നെ പ്രസ്തുത സീറ്റ് കനയ്യകുമാറിന് നല്‍കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെ ഇവര്‍ അനുകൂലിച്ചിട്ടില്ല.

    എഐഎസ്എഫ് നേതാവായിരുന്ന കനയ്യകുമാര്‍ ജെഎന്‍യു സര്‍വകലാശാല സമരത്തിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആസാദി മുദ്രാവാക്യത്തിലൂടെ രാജ്യവ്യാപകമായി കനയ്യയ്ക്ക് വന്‍ പിന്തുണയും ലഭിച്ചിരുന്നു. സിപിഐയ്ക്ക് സ്വാധീനമുള്ള ബെഗുസരായി മണ്ഡലത്തില്‍ 2019ല്‍ കനയ്യ മല്‍സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

Tags:    

Similar News