'സുധാകരന്റെ ജീവിതം സിപിഎമ്മിന്റെ ഭിക്ഷ';കെ സുധാകരനെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ടാണെന്നും പൊതുസമ്മേളത്തില്‍ ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു

Update: 2022-03-09 03:58 GMT

ഇടുക്കി:കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. കൊലപാതക രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ഇടുക്കിയില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങള്‍ക്ക് മറുപടിയായി ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസിന്റെ വധഭീഷണി പ്രസംഗം.

'സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ വാക്കുകള്‍. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ടാണെന്നും പൊതുസമ്മേളത്തില്‍ ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഇടുക്കിയില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു സിപിഎമ്മിനെതിരെ കെ സുധാകരന്‍ ഉന്നയിച്ചത്.ഇതിന് മറുപടി എന്ന നിലയ്ക്കാണ് സിപിഎം ചെറുതോണിയില്‍ പൊതുയോഗം സംഘടിപ്പിച്ചത്.

Tags:    

Similar News