സിപിഎം ദേശവിരുദ്ധര്‍ക്ക് അവസരമൊരുക്കുന്നു; ലളിതകലാ അക്കാദമി കാര്‍ട്ടൂണിനെതിരേ കേന്ദ്ര മന്ത്രി വി മുരളീധരനും
തിരുവനന്തപുരം: ഈ വര്‍ഷത്തെ ലളിതകലാ അക്കാദമി പുരസ്കാരം നേടിയ കാര്‍ട്ടൂണിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഭീഷണിക്കു പിന്നാലെ ദേശവിരുദ്ധ ചാപ്പയുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനും. ട്വിറ്ററില്‍ കാര്‍ട്ടണ്‍ പങ്കുവച്ചുകൊണ്ടാണ് സിപിഎമ്മിനും പിണറായി വിജയനും കേരള സര്‍ക്കാരിനുമെതിരേ മന്ത്രി രംഗത്തുവന്നത്. ഇത്തരം ചിത്രത്തിന് പുരസ്കാരം കൊടുക്കുന്നത് നാണം കെട്ട നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതു ബന്ധിച്ച മറ്റൊരു ട്വീറ്റില്‍ സിപിഎമ്മും പിണറായി വിജയനും കേരള സര്‍ക്കാരും ദേശവിരുദ്ധ ശക്തികള്‍ക്ക് അവസരമൊരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അനൂപ് രാധാകൃഷ്ണന് വരച്ച കാര്ട്ടൂണിനെതിരേയാണ് സാമൂഹ്യ മാധ്യമത്തിലൂടെ മന്ത്രിയും പാര്‍ട്ടി നേതാവ് സുരേന്ദ്രനും കടുത്ത ഭീഷണി ഉയര്‍ത്തിയത്. തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഉത്തരവാദികളെ വെറുതെവിടുമെന്ന് കരുതേണ്ടതില്ലെന്ന ഭീഷണിയും സുരേന്ദ്രന് മുഴക്കിയിരുന്നു.
ഒരു അന്താരാഷ്ട്ര കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ പ്രതിനിധിയായി കാവി വസ്ത്രം ധരിച്ച ഒരു പശുവിനെയാണ് കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരുന്നത്. പശുവിന്റെ പേരില്‍ ഇന്ത്യയില്‍ അടുത്തിടെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങളോടുള്ള പ്രതികരണമായാണ് കാര്‍ട്ടൂണിന്റെ രചന.
What a shame..!!!
— V Muraleedharan / വി മുരളീധരൻ (@VMBJP) November 13, 2021
Kerala Lalitha Kala Academy has awarded this cartoon, which insults the whole nation and its endeavour to fight #COVID19
Shameful that @vijayanpinarayi & @CPIMKerala is embracing the anti-national activities. pic.twitter.com/4KanvqEpi3