ലോക്സഭാ സ്ഥാനാര്‍ഥി പട്ടിക; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
കേരളത്തില്‍ ആകെയുള്ള 20ല്‍ 15 സീറ്റുകളില്‍ സിപിഎമ്മും നാലിടത്ത് സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസുമാണ് എല്‍ഡിഎഫ് ധാരണ പ്രകാരം മല്‍സരിക്കുന്നത്.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന കിട്ടിയേക്കുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. നേരത്തേ, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പറഞ്ഞിരുന്നു. കേരളത്തില്‍ ആകെയുള്ള 20ല്‍ 15 സീറ്റുകളില്‍ സിപിഎമ്മും നാലിടത്ത് സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസുമാണ് എല്‍ഡിഎഫ് ധാരണ പ്രകാരം മല്‍സരിക്കുന്നത്. എന്നാല്‍, ആര്‍ജെഡിക്ക് സീറ്റ് നല്കുന്നതു സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും.