സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്;രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്നതിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചേക്കും
ഹൈക്കോടതി ഇടപെട്ട് കാസര്‍കോട് ജില്ലാ സമ്മേളനം നിര്‍ത്തിവയ്പ്പിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായിരിക്കെയാണ് യോഗം ചേരുന്നത്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സിപിഎം ജില്ലാ സമ്മേളനങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് ചേരുന്നത്.ഹൈക്കോടതി ഇടപെട്ട് കാസര്‍കോട് ജില്ലാ സമ്മേളനം നിര്‍ത്തിവയ്പ്പിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായിരിക്കെയാണ് യോഗം ചേരുന്നത്.
എല്ലാ വെള്ളിയാഴ്ചയും ചേരുന്ന സെക്രട്ടറിയേറ്റ് യോഗം മുന്‍കൂട്ടി വിളിച്ച് ചേര്‍ത്ത് പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി തീരുമാനം.സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കുന്ന കെ റെയില്‍ വിവാദവും യോഗത്തില്‍ ചര്‍ച്ചയാകും. സംസ്ഥാന വ്യാപകമായി സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇടുന്ന കല്ലുകള്‍ ഇളക്കിമാറ്റുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന നിലപാട് പാര്‍ട്ടിക്കുണ്ട്.
മുന്‍ മന്ത്രി എംഎം മണി, രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്നതിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കാനും സാധ്യതയുണ്ട്.യുഡിഎഫും കോണ്‍ഗ്രസും ന്യൂനപക്ഷവിഭാഗങ്ങളെ നേതൃത്വത്തില്‍ നിന്ന് അകറ്റുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.