രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കോണ്‍ഗ്രസിന്; സിപിഎം എംഎല്‍എക്ക് സസ്‌പെന്‍ഷന്‍
ഭാദ്ര മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എ ബല്‍വാന്‍ പൂനിയയെ ആണ് സസ്‌പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു മാറ്റിനിര്‍ത്തിയത്.
ജയ്പൂര്‍: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച രാജസ്ഥാനില്‍ സിപിഎം എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഭാദ്ര മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എ ബല്‍വാന്‍ പൂനിയയെ ആണ് സസ്‌പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു മാറ്റിനിര്‍ത്തിയത്.
ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് എംഎല്‍എക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുമുണ്ട്.ജൂണ്‍ 19ന് നടന്ന രാജ്യസഭാ തിരഞ്ഞെപ്പില്‍ പൂനിയ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.എംഎല്‍എക്കെതിരായ പരാതി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അമ്ര റാം പറഞ്ഞു.