ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവര്‍ കാര്‍ഡ് കൈയില്‍ കരുതണം: എയര്‍ ഇന്ത്യ എക്സ്പ്രസ്
ദുബയ്: ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവര്‍ വിമാനത്തവളത്തിലെത്തുമ്പോള്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. കാര്‍ഡില്ലെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കരുതണമെന്നും വിമാന കമ്പനി അറിയിച്ചു. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കില്‍ അയാളുടെ ഓതറൈസേഷന്‍ ലെറ്ററും കാര്‍ഡിന്റെ പകര്‍പ്പും കൈയില്‍ കരുതണമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
നിലവിലുള്ള നിബന്ധന വീണ്ടും കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മറ്റ് എയര്‍ലൈനുകള്‍ക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കര്‍ശനമായി പരിശോധിക്കാറില്ല. ഇനി മുതല്‍ ചെക്ക് ഇന്‍ സമയത്ത് ക്രെഡിറ്റ് കാര്‍ഡ് വിവരം അധികൃതര്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടിവരും. റാന്‍ഡം ചെക്കിങ്ങായിരിക്കും നടത്തുക. അതേസമയം, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് എടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന് യുഎഇയിലെ ട്രാവല്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചു. ഏജന്‍സികള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചല്ല ടിക്കറ്റെടുക്കുന്നത്.