സുനിത വില്യംസിനെ തിരികെ കൊണ്ടുവരുന്നതിനായുള്ള ക്രൂ-10 ദൗത്യം ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: സുനിത വില്യംസിനെ തിരികെ കൊണ്ടുവരുന്നതിനായി നാസയും സ്പേസ് എക്സും ചേര്‍ന്നുള്ള ക്രൂ-10 ദൗത്യം ഇന്ന് ആരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരം 7:03 ന് (ശനിയാഴ്ച, ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4:30) വിക്ഷേപിക്കുമെന്നാണ് വിവരം.
വില്യംസിന്റെയും വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവിന് തുടക്കമിടുമായിരുന്ന ക്രൂ-10 ദൗത്യത്തിന്റെ വിക്ഷേപണം ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സ് റദ്ദാക്കി വെറും 24 മണിക്കൂറിന് ശേഷമാണ് ഈ പ്രഖ്യാപനം വന്നത് .ഇത്തവണ ക്രൂ-10 ദൗത്യം വിജയകരമായി വിക്ഷേപിച്ചാല്‍, മാര്‍ച്ച് 20 ന് ശേഷം വില്യംസും വില്‍മോറും ഐഎസ്എസില്‍ നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
എട്ട് ദിവസത്തെ താമസത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എത്തിയ ഇരുവരും, സാങ്കാതിക തകരാര്‍ മൂലം ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്.