സമൂഹ മാധ്യമങ്ങളില്‍ കെ സി വേണുഗോപാലിനെതിരായ വിമര്‍ശനം;രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2022-03-19 10:20 GMT

കോഴിക്കോട്:തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിമര്‍ശിച്ച രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വെളളയില്‍ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക് വൈസ് പ്രസിഡണ്ടായിരുന്ന അബ്ദുള്‍ റസാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കെസി വേണുഗോപാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി എടുക്കുന്ന തീരുമാനം നടപ്പാക്കുകയാണ് കെസി വേണുഗോപാല്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News