ക്യൂബയില്‍ പുതിയ ഭരണഘടനയ്ക്ക് ജനങ്ങളുടെ അംഗീകാരം

സഹകരണ സ്ഥാപനങ്ങളുടേതടക്കമുള്ള പൊതു സ്വകാര്യ സ്വത്തുക്കള്‍ക്ക് അംഗീകാരം നല്‍കുമ്പോഴും സാമ്പത്തിക പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ രാഷ്ട്രത്തിനു മുമ്പത്തെപ്പോലെതന്നെ അധികാരം ഉണ്ടായിരിക്കുമെന്ന് പുതിയ ഭരണഘടനയില്‍ എടുത്തുപറയുന്നു.

Update: 2019-02-27 07:01 GMT

ക്യൂബ: സോഷ്യലിസ്റ്റ് ക്യൂബയില്‍ പുതിയ ഭരണഘടന കരടിന്ന് ജനങ്ങളുടെ അംഗീകാരം.പുതിയ ഭരണഘടനയില്‍ 87 ശതമാനം പേരും പുതിയ ഭരണഘടനക്ക് അനുകൂലമായി നിലപാടെടുത്തു.സഹകരണ സ്ഥാപനങ്ങളുടേതടക്കമുള്ള പൊതു സ്വകാര്യ സ്വത്തുക്കള്‍ക്ക് അംഗീകാരം നല്‍കുമ്പോഴും സാമ്പത്തിക പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ രാഷ്ട്രത്തിനു മുമ്പത്തെപ്പോലെതന്നെ അധികാരം ഉണ്ടായിരിക്കുമെന്ന് പുതിയ ഭരണഘടനയില്‍ എടുത്തുപറയുന്നു.

80 ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പില്‍ പങ്കെടുത്തത്. 6.8 ദശലക്ഷം പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ഏഴ് ലക്ഷത്തില്‍ 6400 പേരാണ് എതിര്‍ത്തത്. മാസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കും പുനപ്പരിശോധനക്കും ശേഷമാണ് കഴിഞ്ഞ വര്‍ഷം ഭരണഘടനയുടെ പുതിയ കരട് പാര്‍ലമെന്റ് അംഗീകരിച്ചത്. 9 ദശലക്ഷം പൌരന്മാരുടെ പങ്കാളിത്തത്തോടെയാണ് പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. കരടിന്മേല്‍ കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കാനു വിശകലനം ചെയ്യാനും 1,33,000 യോഗങ്ങളും സംഘടിപ്പിച്ചിരുന്നു.






Tags:    

Similar News