നോര്‍ക്ക ധനസഹായം ലഭിക്കാത്തവര്‍ക്ക് കസ്റ്റമര്‍ കെയര്‍ മിസ് കോള്‍ സര്‍വീസ്
തിരുവനന്തപുരം: 2020 ജനുവരി 1 മുതല്‍ നാട്ടിലെത്തി ഗള്‍ഫിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ നാട്ടില്‍ കുടങ്ങിപ്പോയ പ്രവാസികള്‍ക്കു കേരള സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ച 5000 രൂപ രജിസ്റ്റര്‍ ചെയ്തിട്ട് കിട്ടാത്ത ആളുകള്‍ പരാതി ബോധിപ്പിക്കാം.
+91 8802 012345 എന്ന നമ്പറിലേക്ക് മിസ് കോള്‍ ചെയ്താല്‍ മതി. തുടര്‍ന്ന് നോര്‍ക്ക കസ്റ്റമര്‍ കെയര്‍ തിരിച്ചു വിളിക്കുമ്പോള്‍ റജിസ്‌ട്രേഷന്‍ നമ്പറും പാസ്‌പോര്‍ട്ട് നമ്പറും നല്‍കി പണം ലഭിക്കാത്തതിന്റെ കാരണം ചോദിക്കാവുന്നതാണ്.