തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു. പേട്ടയില്‍ സ്പീക്കര്‍ ഇടക്കിടെ താമസിക്കാറുള്ള ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. ഇവിടെ നിന്നാണ് ഡോളര്‍ അടങ്ങുന്ന കറുത്ത ബാഗ് സ്പീക്കറോടൊപ്പം കോണ്‍സല്‍ ഓഫിസിലെ ഫിനാന്‍സ് വിഭാഗം മേധാവിക്ക് കൈമാറാന്‍ കൊണ്ടുപോയതെന്നാണ് സരിത്തും സ്വപ്നയും മൊഴി നല്‍കിയത്. ഇൗ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കസ്റ്റംസ് ഫ്ലാറ്റില്‍ പരിശോധന നടത്തുന്നത്.