സൈബര്‍ കുറ്റകൃത്യങ്ങള്‍; മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര നീക്കം
2020ല്‍ മാത്രം രാജ്യത്ത് 50,035 സൈബര്‍ കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2019ലേതിനേക്കാള്‍ 11.8 ശതമാനം വര്‍ധനവാണിത്
ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഫോണ്‍ നമ്പറുകള്‍ തത്സമയം ബ്ലോക്ക് ചെയ്യാനുള്ള സാധ്യതകള്‍ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാനുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം ഇത്തരത്തില്‍ സാധ്യത തേടിയത്.
രാജ്യത്തുടനീളമുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബേസ് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഡാറ്റാബേസ് ഉപയോഗിച്ച് പെട്ടെന്നുതന്നെ കുറ്റവാളികളെ പിന്തുടരാനും കണ്ടെത്താനും സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിജിപി, ഐജിപി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍കണ്ടെത്തുന്നതിനും, തടയുന്നതിനും മുന്‍ഗണന നല്‍കേണ്ടതുണ്ട്. പൗരന്മാര്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പദ്ധതിയെന്ന് അധികൃതര്‍ പറയുന്നു.
സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ഉപയോഗിച്ച ഫോണിന്റെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി , ബാങ്ക് കെവൈസി പണമിടപാട് ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയും ബ്ലോക്ക് ചെയ്യാനുള്ള സാധ്യതകളാണ് കേന്ദ്രം തേടിയിരിക്കുന്നത്.
രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തുന്നത്. 2020ല്‍ മാത്രം രാജ്യത്ത് 50,035 സൈബര്‍ കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2019ലേതിനേക്കാള്‍ 11.8 ശതമാനം വര്‍ധനവാണ് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള ദേശീയ സൈബര്‍ ്രൈകം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും രാജ്യത്തെ ഏത് വ്യക്തികള്‍ക്ക് വേണമെങ്കിലും നേരിട്ട് പരാതികള്‍ അറിയിക്കാന്‍ സാധിക്കുന്ന രീതിയിലാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.