'ഹൊസ്സൂരല്ല, നീ എങ്ക പോയ് ഒളിച്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ...' വൈറലായി അറസ്റ്റ് വീഡിയോ; ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ യുവാവ് പിടിയില്‍
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ അപമാനിച്ച യുവാവിന്റെ അറസ്റ്റ് വീഡിയോ വൈറല്‍. 'ലിജോ സ്ട്രീറ്റ് റൈഡര്‍ 46' എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെ പെണ്‍കുട്ടിക്കെതിരേ അധിക്ഷേപകരമായ പമാര്‍ശം നടത്തിയ മൈനാഗപ്പള്ളി കടപ്പ തടത്തില്‍ പുത്തന്‍ വീട്ടില്‍ ലിജോ ജോയിയെയുടെ പോലിസ് അറസ്റ്റ് വീഡിയോ ആണ് വൈറലായത്.
കോളജ് വിദ്യാര്‍ഥിനിയായ കൊല്ലം ആയൂര്‍ സ്വദേശിനി സുഹൃത്തുക്കളുമായി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചാറ്റിങ് നടത്തവെ പബ്ലിക് ചാറ്റ് ബോക്‌സില്‍ വന്ന് തുടര്‍ച്ചയായി ലൈംഗീക ചുവയുള്ള മെസേജുകളും ലൈംഗീകമായി അക്രമിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഇയ്യാള്‍ പോലിസിനെയും ഒരുഘട്ടത്തില്‍ വെല്ലുവിളിച്ചിരുന്നു. പോലിസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. കൊട്ടാരക്കര സൈബര്‍ സെല്ലിന്റെ സഹായത്തോടെ കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ ഹുസൂറില്‍ നിന്നാണ് ചടയമംഗലം പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളെ അറസ്റ്റ ചെയ്തു സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്ന പോലിസ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'ഹൊസ്സൂരല്ല, നീ എങ്ക പോയ് ഒളിച്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ... എന്ന തലക്കെട്ടില്‍ കേരള പോലിസിന്റെ ഫേസ് ബുക്ക് പേജിലാണ് വൈറലാവുന്നത്.