അന്യ ജാതിക്കാരനെ കല്യാണം കഴിച്ചു; സഹോദരിയെ കുത്തികൊന്ന് യുവാവ്
നാഗമണിയെ കാറിടിപ്പിച്ച ശേഷം ഇയാള്‍ കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു
തെലങ്കാന: അന്യ ജാതിക്കാരനെ കല്യാണം കഴിച്ചന്ന പേരില്‍ സഹോദരിയെ കൊലപെടുത്തി യുവാവ്. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ഈ ദുരഭിമാന കൊല അരങ്ങേറിയത്. കൊല്ലപ്പെട്ട യുവതി കോണ്‍സ്റ്റബിളാണ്.
15 ദിവസം മുന്‍പായിരുന്നു കോണ്‍സ്റ്റബിള്‍ നാഗമണിയുടെ വിവാഹം. സ്വന്തം ജാതിയില്‍ അല്ലാത്തൊരാളെ വിവാഹം ചെയ്തതില്‍ സഹോദരന്റെ ഭാഗത്ത് നിന്നു എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് നാഗമണിയെ കാറിടിപ്പിച്ച ശേഷം ഇയാള്‍ കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു.