
മലപ്പുറം: പാരമ്പര്യ വൈദ്യന്‍ ശാബാ ശരീഫ് വധകേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയുടോതാണ് വിധി.

നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫ് (37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36),ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുതൊടിക നിഷാദ്(32) എന്നീ പ്രതികളാണ് കുറ്റക്കാര്‍. മറ്റു ഒമ്പതു പേരെയും കോടതി വെറുതെ വിട്ടു. മനപൂര്‍വ്വമല്ലാത്ത നരഹത്യ തെളിഞ്ഞെന്ന് കോടതി പറഞ്ഞു. കൂടാതെ ഗൂഡാലോചന, തെളിവു നശിപ്പിക്കല്‍ എന്നിവയും തെളിഞ്ഞെന്ന് കോടതി പറഞ്ഞു.
2019 ആഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ശരീഫിനെ ചികില്‍സക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയായിരുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ശരീഫിനെ പൂട്ടിയിട്ടു മര്‍ദ്ദിച്ചു. 2020 ഒക്ടോബര്‍ 8ന് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.