ഇസ്‌ലാം, ക്രിസ്തുമതം സ്വീകരിച്ച ദലിതുകള്‍ക്ക് സംവരണ സീറ്റില്‍ മത്സരിക്കാനാവില്ല: കേന്ദ്ര നിയമ മന്ത്രി

Update: 2021-02-12 13:06 GMT

ന്യൂഡല്‍ഹി: ഇസ്‌ലാമിലേക്കോ ക്രിസ്തു മതത്തിലേക്കോ മാറിയ ദലിതുകള്‍ക്ക് പട്ടികജാതിക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്ന നിയോജകമണ്ഡലങ്ങളില്‍ നിന്ന് പാര്‍ലമെന്റ് , നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യസഭയില്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇങ്ങിനെ പറഞ്ഞത്.


ഈ മതങ്ങളിലേക്ക് മാറിയ ദലിതുകള്‍ക്ക് മറ്റ് സംവരണ ആനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അതേ സമയം ബുദ്ധ, പാഴ്‌സി, ജൈന മതങ്ങളിലേക്ക് മാറിയ ദലിതുകള്‍ക്ക് അവരുടെ സമവരണ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ല.




Tags:    

Similar News