കുന്നിക്കോട്: വിളക്കുടി പരപ്പന്‍കോട് മിസ്ബാഹ് നഗറില്‍ പ്രവര്‍ത്തിക്കുന്ന മന്നാനിയ അറബിക് കോളജില്‍ ദര്‍സ് ഉദ്ഘാടനവും സ്വലാത്ത് മജ്‌ലിസും നടത്തി. സ്വലാത്തിന് വിളക്കുടി മന്നനിയ മുദരിസ് സുലൈമാന്‍ അഹ്‌സനി നേതൃത്വം നല്‍കി. ദര്‍സ് ഉദ്ഘാടനം കടക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ സാന്നിധ്യത്തില്‍ മന്നാനിയ ട്രസ്റ്റ് മാനേജര്‍ ഷക്കമല ഷംസുദ്ദീന്‍ മന്നാനി നിര്‍വഹിച്ചു. 2011ല്‍ ആരംഭിച്ച മിസ്ബാഹുല്‍ ഉലൂം മദ്രസയും അനുബന്ധ സ്ഥാപനങ്ങളും 2019 മുതല്‍ മന്നാനിയ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുകയാണെന്നും മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനാണ് സ്ഥാപനം ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുന്നിക്കോട് മഹല്ല് ചീഫ് ഇമാം സ്വാബിര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. മന്നാനിയ ട്രസ്റ്റ് സെക്രട്ടറി കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. പച്ചില മഹല്ല് ഇമാം അഹ്മദ് കബീര്‍ അമാനി, വിളക്കുടി മഹല്ല് ഇമാം ഷാജഹാന്‍ മന്നാനി, ഇളമ്പല്‍ മഹല്ല് ഇമാം സിദ്ദീഖ് ബാഖവി, കുളപ്പുറം ജുമാ മസ്ജിദ് ഇമാം ബഷീര്‍ മുസ്്‌ല്യാര്‍, നാസര്‍ മുസ്്‌ല്യാര്‍ കുളപ്പുറം സംസാരിച്ചു.