ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക ഇന്നുണ്ടായേക്കും; തിരുവനന്തപുരത്ത് പാലോട് രവി, ആലപ്പുഴയില്‍ കെപി ശ്രീകുമാര്‍

പരിഗണന വ്യക്തികള്‍ക്ക്; അന്തിമ പട്ടിക ഹൈക്കമാന്റ് പരിഗണനയ്ക്ക്

Update: 2021-08-27 07:08 GMT

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ അന്തിമപട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. അന്തിമ പട്ടിക ഹൈക്കമാന്റിന്റെ പരിഗണനയിലാണ്. ഗ്രൂപ്പിനപ്പുറം വ്യക്തികള്‍ക്ക് പ്രാമുഖ്യമുള്ള പട്ടികയാണ് ഇത്തവണയുണ്ടാവുക.

തിരുവനന്തപുരത്ത് പാലോട് രവിയുടെ പേരാണ് അന്തിമ പട്ടികയിലുള്ളത്. നേരത്തെ പാലോട് രവിക്കെതിരേ ആരോപണമുന്നയിച്ച നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി പിഎസ് പ്രശാന്തിനെ കെപിസിസി പ്രസിഡന്റ് സസ്‌പെന്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ പാലോട് രവി, പാര്‍ട്ടി സ്ഥാനാര്‍ഥിയായ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്നായിരുന്നു പ്രശാന്തിന്റെ പരാതി.

ആലപ്പുഴയില്‍ കെസി വേണുഗോപാലിന്റെ നോമിനി കെപി ശ്രീകുമാറിനാണ് ഒടുവില്‍ നറുക്കുവീണത്.

പട്ടികയുമായി ബന്ധപ്പെട്ട് സമവായമുണ്ടാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ഒരു വശത്ത് പട്ടിക അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. കൂടിയാലോചന നടത്താതെ തയ്യാറാക്കിയ പട്ടിക തിരിച്ചടിയാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സാമുദിയിക സമവാക്യങ്ങള്‍ പരിഗണിച്ചില്ലെന്നും വനിതകള്‍ക്ക് പ്രാതിനിധ്യമില്ലെന്നും പരാതിയുണ്ട്.

അന്തിമ പട്ടിക

തിരുവന്തപുരം -പാലോട് രവി, കൊല്ലം-രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട -സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ -കെ പി ശ്രീകുമാര്‍, കോട്ടയം- ഫില്‍സണ്‍ മാത്യൂസ്, ഇടുക്കി - എസ് അശോകന്‍, എറണാകുളം - മുഹമ്മദ് ഷിയാസ്, തൃശൂര്‍ -ജോസ് വള്ളൂര്‍, പാലക്കാട് -എ തങ്കപ്പന്‍, മലപ്പുറം- വി എസ് ജോയി, കോഴിക്കോട് -കെ പ്രവീണ്‍കുമാര്‍, വയനാട് - എംഡി അപ്പച്ചന്‍, കണ്ണൂര്‍ -മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍ഗോഡ് -പി കെ ഫൈസല്‍

Tags:    

Similar News