കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാരുടെ (വാവാട് ഉസ്താദ്) മരണത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി അനുശോചനം രേഖപ്പെടുത്തി. കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്ന വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് മാതൃകാ പണ്ഡിതനായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.