ഹോട്ടലില്‍ നിന്ന് കേഴമാനിറിച്ചി പിടികൂടി

Update: 2022-12-19 00:55 GMT
ഹോട്ടലില്‍ നിന്ന് കേഴമാനിറിച്ചി പിടികൂടി

ഇടുക്കി: അടിമാലി ആനവരട്ടിയിലെ ഹോട്ടലില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നാല് കിലോ കേഴമാനിറച്ചി വനം വകുപ്പ് പിടികൂടി. ആനവരട്ടി സ്വദേശിയായ ഹോട്ടല്‍ ഉടമ ജോബിന്‍, മാമച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഹോട്ടലില്‍ വന്യമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്.

ഹോട്ടലിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി വന്യമൃഗത്തിന്റേതാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായി അധികൃതര്‍ അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News