ഡല്‍ഹി കലാപം: അന്വേഷണം പക്ഷപാതപരമെന്നാരോപിച്ച് ലോക്‌സഭയില്‍ ലീഗ് എംപിമാരുടെ അടിയന്തര പ്രമേയ നോട്ടിസ്

Update: 2020-09-16 07:45 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ ഡല്‍ഹി പോലിസിന്റെ പക്ഷപാതപരമായ സമീപനത്തിനെതിരേ ലീഗ് എംപിമാര്‍. വിഷയം ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗിന്റെ ലോക് സഭാ നേതാവ് പികെ കുഞ്ഞാലികുട്ടി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ഇ ടി മുഹമ്മദ് ബഷീര്‍, നവാസ്‌കനി എന്നിവര്‍ നോട്ടിസിനെ പിന്തുണച്ചു.

അക്രമത്തിന് നേതൃത്വം നല്‍കിയ ഭരണകക്ഷി നേതാക്കളെ ഒഴിവാക്കി അന്വേഷണ സംഘം സാമൂഹ്യ പ്രവര്‍ത്തകരെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ നേതാക്കളെയും കേസില്‍ കുടുക്കുകയാണ്. കോടതിയില്‍ ഇത്തരം കേസുകള്‍ നിലനില്‍ക്കില്ലന്ന ബോധ്യമുണ്ടെങ്കിലും അന്വേഷണ കാലയളവില്‍ വിളിച്ചുവരുത്തിയും ജയിലിലിട്ടും പീഡിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡല്‍ഹി പോലിസിന്റെ നടപടികള്‍ സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാണ് ലീഗ് എംപിമാര്‍ നോട്ടിസില്‍ ഉന്നയിക്കുന്നത്.  

Tags:    

Similar News