ഡല്‍ഹി കലാപം: ഇരകള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകനെതിരില്‍ പോലിസ് അന്വേഷണം

ഡല്‍ഹി പോലീസിന്റെ നീക്കത്തില്‍ അല്‍ഭുതമില്ലെന്നും ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്കു വേണ്ടി ഹാജരാകുന്നതിനാല്‍ തനിക്കെതിരെ വ്യാജ കേസുകള്‍ ഫയല്‍ ചെയ്യുകയാണെന്നും അഡ്വ. മഹ്‌മൂദ് പ്രാച പ്രതികരിച്ചു.

Update: 2020-08-24 04:27 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ഇരകള്‍ക്കു വേണ്ടി വാദിക്കുന്ന പ്രമുഖ അഭിഭാഷകന്‍ മഹ്‌മൂദ് പ്രാചക്കെതിരില്‍ അന്വേഷണം നടത്താന്‍ അഡിഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. കലാപക്കേസില്‍ അഭിഭാഷകന്‍ വ്യാജ രേഖകള്‍ ഹാജരാക്കി വ്യാജമായി പ്രതിചേര്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ദില്ലി പോലീസ് ആരോപിച്ചതിനെ തുടര്‍ന്നാണ് കോടതി പോലീസിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. കേസില്‍ വടക്കുകിഴക്കന്‍ ഡിസിപിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രാഥമിക അന്വേഷണം നടത്തിയിട്ടുള്ളതിനാല്‍ ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ സ്പെഷ്യല്‍ ബ്രാഞ്ച് പോലുള്ള ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് പറഞ്ഞു.

ഡല്‍ഹി പോലീസിന്റെ നീക്കത്തില്‍ അല്‍ഭുതമില്ലെന്നും ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്കു വേണ്ടി ഹാജരാകുന്നതിനാല്‍ തനിക്കെതിരെ വ്യാജ കേസുകള്‍ ഫയല്‍ ചെയ്യുകയാണെന്നും അഡ്വ. മഹ്‌മൂദ് പ്രാച പ്രതികരിച്ചു. ഉത്തരേന്ത്യയില്‍ സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരങ്ങളുടെ നേതൃസ്ഥാനത്തുള്ള വ്യക്തി കൂടിയാണ് അഡ്വ. മഹ്‌മൂദ് പ്രാച.  

Tags:    

Similar News