ഡല്‍ഹിയില്‍ മെട്രോ ട്രാക്കില്‍ ഡ്രോണ്‍ വീണു

Update: 2022-12-25 12:30 GMT

ന്യൂഡല്‍ഹി: മരുന്ന് വിതരണത്തിനായി ഫാര്‍മാ കമ്പനി ഉപയോഗിക്കുന്ന ഡ്രോണ്‍ ട്രാക്കില്‍ വീണതിനെത്തുടര്‍ന്ന് ഡല്‍ഹി മെട്രോ ഗതാഗതം കുറച്ച് സമയത്തേക്ക് നിര്‍ത്തിവച്ചു. മെട്രോയുടെ മജന്ത ലൈന്‍ പാതയിലാണ് സംഭവം നടന്നത്. ഇന്ന് വൈകീട്ട് മൂന്നിനാണ് ആകാശത്ത് കൂടി നിയന്ത്രിത ഉയരത്തില്‍ പറക്കുകയായിരുന്ന ഡ്രോണ്‍ ജസോല വിഹാര്‍ സ്‌റ്റേഷന് സമീപത്തെ ട്രാക്കില്‍ വീണത്. അതീവ സുരക്ഷാ മേഖലയായതിനാല്‍ ജസോല വിഹാര്‍- ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവച്ച് പരിശോധന നടത്തി.

പരിശോധനയില്‍ ഡ്രോണില്‍ ഘടിപ്പിച്ചിരുന്ന സഞ്ചിയില്‍ നിന്ന് മരുന്നുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് ഇത് ഫാര്‍മാ കമ്പനിയുടെ ഡ്രോണ്‍ ആണെന്ന് വ്യക്തമായത്. മരുന്നുകള്‍ അയയ്ക്കാന്‍ കമ്പനി ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. മെട്രോ ലൈനുകള്‍ പോലെയുള്ള അതീവസുരക്ഷാ മേഖലകള്‍ക്ക് സമീപത്ത് കൂടി ഡ്രോണുകള്‍ പറപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധനകള്‍ക്കുശേഷം ഗതാഗതം പുനസ്ഥാപിച്ചതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു.

Tags:    

Similar News