രാജ്യത്തെ കൊവിഡ് ഡല്‍റ്റ പ്ലസ് ബാധിച്ചവരുടെ എണ്ണം 50 കടന്നു; പഞ്ചാബില്‍ ലോക്ക് ഡൗണ്‍ നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദം 51 പേരില്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ത്യയില്‍ ഉല്‍ഭവിച്ച ഡെല്‍റ്റാ പ്രസ് വൈറസ് അതീവ ഗുരുതരമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.
ഡല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ക്കേ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഡല്‍റ്റ് പ്ലസ് വകഭേദം സംസ്ഥാനത്ത് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ജൂലൈ 10ാം തിയ്യതി വരെ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം ജൂലൈ ഒന്നാം തിയ്യതി മുതല്‍ ചില ഇളവുകള്‍ ലോക്ക് ഡൗണില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ഇന്ന് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്.
മൂന്നാം തരംഗത്തിന്റെ സാഹചര്യത്തില്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ മഹാരാഷ്ട്രയും തീരുമാനിച്ചു.
ഏപ്രില്‍, മെയ് മാസങ്ങളിലെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലുള്ള വര്‍ധനയും പുതിയ വകഭേദം രൂപപ്പെട്ടതും രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്.