ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിംസാത്മക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ സമൂഹം പോരാട്ടം ശക്തിപ്പെടുത്തണം: എസ്ഡിപിഐ

Update: 2022-03-04 08:46 GMT

കണ്ണൂര്‍: ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിംസാത്മക രാഷ്ട്രീയത്തിനെതിരെജനാധിപത്യ സമൂഹംപോരാട്ടം ശക്തിപ്പെടുത്തണമെന്ന് എസ്ഡിപിഐ

സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു. കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കുന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പൗരന്മാരെ വിവിധ തട്ടുകളാക്കി തരം തിരിച്ചിരിക്കുകയാണ് ആര്‍എസ്എസ് സംഘ് ചാലക് മോഹന്‍ ഭാഗവത്. ഇത് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍മുസ് ലിം ദലിത് വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയാതിക്രമങ്ങളെ ന്യായീകരിക്കുന്നതിനും അക്രമങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ലക്ഷ്യം വച്ചുള്ള നീക്കമാണ്. ആര്‍എസ്എസിന്റെ ഇത്തരം ഹിംസാത്മക വംശീയ ഉന്മൂലനങ്ങളെ ശക്തമായി പ്രതിരോധിച്ചില്ലെങ്കില്‍ അത് രാജ്യത്തിന്റെ മതേതരജനാധിപത്യ ഇടങ്ങളെ നശിപ്പിക്കും. കോണ്‍ഗ്രസും സിപിഎമ്മും ആര്‍എസ്എസിനെ എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും അവര്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തെ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുന്ന കാഴ്ച്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News