പഴയ വാഹനങ്ങളുടെ പൊളിക്കല്‍ നയം പ്രഖ്യാപിച്ചു; പൊളിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട വാഹനങ്ങള്‍ക്ക് മാത്രം

Update: 2021-08-13 07:11 GMT
ന്യൂഡല്‍ഹി: രാജ്യത്തെ നാലുകോടിയോളം വരുന്ന പഴയ വാഹനങ്ങളുടെ പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ന് നടന്ന നിക്ഷേപക സമിറ്റിലാണ് നയം പ്രഖ്യാപിച്ചത്. ഇതു പ്രകാരം 15 വര്‍ഷത്തിനലധികം പഴക്കമുള്ള കമേഴ്‌സ്യല്‍ വാഹനങ്ങളും 20 വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കണം. ടെസ്റ്റില്‍ പരാജയപ്പെടുന്ന വാഹനങ്ങളാണ് പൊളിക്കേണ്ടിവരിക്.


പുതിയ പൊളിക്കല്‍ നയം വാഹന മേഖലയില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നും രാജ്യത്തിന്റെ എല്ലാ മേഖലയിലും ഈ തീരുമാനം മാറ്റങ്ങള്‍ കൊണ്ടുവരുമെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. 10000 കോടി രൂപയുടെ അധിക നേട്ടം ഈ പദ്ധതി ഉണ്ടാക്കുമെന്നും ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വാഹന നിര്‍മാതാക്കളെ സഹായിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നുണ്ട്.


പഴയ വാഹനം സ്‌ക്രാപ്പേജ് പോളിസി വഴി പൊളിക്കുമ്പോള്‍ സ്‌ക്രാപ്പ് ചെയ്യുന്നതിന് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് ലഭിച്ചാല്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. റോഡ് നികുതിയിലും ഇളവ് ലഭിക്കും. ഒരു വാഹനം പഴകിയതുകൊണ്ട് മാത്രം പൊളിച്ചുമാറ്റില്ല. സ്‌ക്രാപ്പേജ് സെന്ററുകളില്‍ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ നടത്തും, അതിനുശേഷം മാത്രമേ അതിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയുള്ളൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.




Tags:    

Similar News