സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

Update: 2024-11-27 07:35 GMT

തിരുവനന്തപുരം: സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് പവന് 200 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ആഴ്ചയിലെ വിലക്കയറ്റം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ രണ്ട് ദിവസത്തെ ഇറക്കത്തിനു ശേഷം വീണ്ടും വില കയറി. ഇന്നലെ 960 രൂപ കുറഞ്ഞിരുന്നു.

ഒരു ഗ്രാമിന് 25 രൂപ വര്‍ദ്ധിച്ച് 7105 രൂപയായി. പവന് 200 രൂപ വര്‍ദ്ധിച്ച് ഇന്ന് 56,840 രൂപയായി. ഇന്നലെ പവന് 56,640 രൂപയും ഗ്രാമിന് 7080 രൂപയുമായിരുന്നു. പക്ഷേ ഇന്ന് അപ്രതീക്ഷിതമായ വിലക്കയറ്റമാണ് സംഭവിച്ചത്. വരും ദിവസങ്ങളില്‍ വില വര്‍ദ്ധിച്ചാല്‍ 60,000 ഭേദിച്ചേക്കാം.

ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 71,050 രൂപ വേണം. 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 7751 രൂപയും പവന് 62,008രൂപയുമണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 5813 രൂപയും പവന് 46,504 രൂപയുമാണ്.

Tags:    

Similar News