സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്

Update: 2024-12-11 06:12 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ കൂടി 7285 രൂപയിലെത്തി. പവന്റെ വിലയാകട്ടെ 640 രൂപ വര്‍ധിച്ച് 58,280 രൂപയുമായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ് സ്വര്‍ണ വിപണി. നവംബര്‍ 24 നാണ് സ്വര്‍ണവില അവസാനമായി 58000ത്തില്‍ എത്തിയിരുന്നത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. ഇന്ന് 58,280 രൂപയാണ് പവന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7285 രൂപയാണ് നല്‍കേണ്ടത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77,963 രൂപയാണ്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് ഔണ്‍സിന് 2708 ഡോളര്‍ നിലവാരത്തിലുമാണ്.

Tags:    

Similar News